Best and Unique Birthday Wishes Malayalam

Wish your loved ones a very happy and prosperous birthday - Beautiful birthday wishes malayalam

Birthday Wishes Malayalam

Birthday - remarkable day for every birthday babies & unforgettable day for every mother.

Birthday is the day as a human we exist in this world. The day we people stepped out from our mother’s womb.

The days after a long wait & expectations the parent sees their cute little pie. The day makes everyone in the family to feel happy while seeing their little one. So this beautiful day should cherish, recollect with fine memories & celebrated yearly.

For a mother the child’s birthday is the day when an embryo formed in her uterus. But for this world it’s the day when the child sees the world. While a baby is born the baby gives happiness & joy to the family and to this world.

Happiness is seeing our beloved one’s happy. Beloved ones are one who shows love & care they might be our family, friends or relatives. We can consider a birthday as a chance to meet or to plan a trip or to dine & to spend time with our beloved ones. This makes the birthday person as well as others to feel happier & special.

On birthday everyone must recollect past & analyse present & prepare for the future. On this day we should try to devote & help for the needy rather spending lavish.

പിറന്നാൾ സന്തോഷത്തിന്റെ ദിവസമാണ്. നമ്മെ സ്നേഹിയ്ക്കുന്നവരും നാം സ്നേഹിയ്ക്കുന്നവരും നമ്മുക്കായി പിറന്ന ആ സുദിനം. അവരുടെ ഈ ആഘോഷനാൾ ഒന്ന് കൂടി സ്പെഷ്യൽ ആക്കാൻ ഇതാ ഞങ്ങളുടെ ബെർത്ഡേ വിഷസ് കൊട്സ്. ഈ മലയാളം ബര്ത്ഡേ വിഷസുകളിൽ നിന്നു നിങ്ങൾതു ഇഷ്ടമുള്ളവ തിരഞ്ഞെടുത്തു നിങ്ങളുടെ പ്രിയപ്പെട്ടവർക്കയയ്ക്കു, അവരുടെ ഈ ദിവസം കൂടുതൽ നിറമുള്ളതാക്കു.

1.ഓരോ പിറന്നാളുകളും ഒരോ അവസരങ്ങളാണ്.നമ്മുടെലക്ഷ്യത്തിലേക്കു കൂടുതൽ കരുത്തോടെ കുതിയ്ക്കാനുള്ള അവസരം. എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.

2. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിയ്ക്കുന്ന ദിവസം ഒരുപക്ഷെ ഇന്നായിരിയ്ക്കും. കാരണം ഇന്നാണ് എനിയ്ക്കായി ഈ ലോകത്തിലേക്ക് നീ പിറന്നു വീണ ആ ദിനം. എന്റെ പ്രണയിനിയ്ക്ക് ഹാപ്പി ബെർത്ഡേയ്.

3. സന്തോഷവും, ഐശ്വര്യവും, സമ്പത്തും, ആരോഗ്യവും നിറഞ്ഞ ഒരായിരം പിറന്നാളുകൾ ഇനിയും ഇനിയും ഉണ്ടാവട്ടെയെന്നു പ്രാർത്ഥിച്ചു കൊണ്ട്, ഹാപ്പി ബെർത്ഡേയ്.

4. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ സമ്മാനിച്ച പ്രണയിനിയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ.

5. നീ ജനിച്ചപ്പോഴാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷം എന്താണെന്ന് ഞാൻ അറിഞ്ഞതു. നീ ആദ്യമായി എന്നെ അമ്മെ എന്ന് വിളിച്ചപ്പോളാണ് ഈ ലോകത്തു ഞാൻ നേടിയതെല്ലാം ആ നിമിഷത്തേക്ക് ചുരുങ്ങിപ്പോയതായി എനിയ്ക്കു തോന്നിയതു. എന്റെ ജീവിതത്തിന്റെ എല്ലാമെല്ലാമായ എന്റെ പൊന്നോമനയ്ക്കു ഈ അമ്മയുടെ പിറന്നാൾ ആശംസകൾ.

6. അകലെയാണെങ്കിലും എന്റെ ഉള്ളിന്റെ ഉള്ളിൽ എന്നും നീയുണ്ട്. നമ്മൾ കളിച്ചും ചിരിച്ചും വഴക്കു കൂടിയും നടന്ന ആ നല്ല നാളുകളുണ്ട്. എന്റെ ഏറ്റവും നല്ല സുഹൃത്തിനു എന്റെ പിറന്നാൾ ആശംസകൾ.

7. യാത്ര ചെയ്യുക, യാത്രകൾനമുക്ക് പുതിയ അനുഭവങ്ങൾ നൽകും, നമുക്കായി പുതിയ ലോകങ്ങൾ തുറന്നു തരും. യാത്രയെ സ്നേഹിയ്ക്കുന്ന എന്റെ പ്രിയ സുഹൃത്തിനു ഈ പിറന്നാൾ ദിനത്തിൽ എല്ലാ ഭാവുകങ്ങളും നേരുന്നു.

8. ആഗ്രഹിച്ചതെല്ലാ പൊരുതി നേടാനുള്ള കരുത്തു ഈശ്വരൻ നൽകട്ടെ. എല്ലാ അനുഗ്രഹങ്ങളും ജീവിതളിലുടനീലാം ഉണ്ടട്ടെ. ജന്മദിനാശംസകൾ.

9. മഴവില്ലിൻ ആഴകും, മയിൽ‌പീലി നിറമുള്ള സ്വപ്നങ്ങളും ഉള്ള എന്റെ എല്ലാം എല്ലാം ആയ എന്റെ പ്രിയ സുഹൃത്തിനു ഒരായിരം പിറന്നാൾ ആശംസകൾ.

10. എന്റെ സുഹൃത്തായി, താങ്ങായി, തണലായി, പ്രണയമായി, പ്രാണനായി, എന്റെ മാത്രമായി എന്നിലേക്കുചേർന്ന എന്നെ നല്ലപാതിയ്ക്കു എന്റെ ജന്മദിനാശംസകൾ.

11. ഈ ജന്മം പോരാ നിന്നോടുള്ള കടപ്പാടു തീർക്കാണ്, വാക്കുകൾ പോരാ ഇനിയ്ക്ക് നിന്നോടുള്ള സ്നേഹം പറയുവാൻ. എന്റെ ജീവിതത്തിലേക്ക് വന്നതിനു നന്ദി. ഹാപ്പി ബര്ത്ഡേ.

12. നീ ഈ ലോകത്തു ജനിച്ചതിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ സന്തോഷിയ്ക്കുന്നതു ഞാനായിരിയ്ക്കാം. ഞാൻ ഈ ജീവിതത്തിൽ സന്തോഷിച്ചത് നിന്നോടൊപ്പം ഇരിയ്ക്കുമ്പോളാണ്, സ്നേഹമെന്തെന്നറിഞ്ഞതു നിന്നിൽ നിന്നാണ്. എന്നെ ജീവിയ്ക്കാൻ പ്രേരിപ്പിച്ച നല്ല സ്വപ്‌നങ്ങൾ തന്ന നിനക്കു ജന്മദിനാശംസകൾ.

13. ജന്മദിനം സന്തോഷത്തിന്റെയും ആഘോഷങ്ങളുടെയും നാളാണ്. ഈ ജന്മദിനം പോലെ നിന്റെ ജീവിതം മുഴുവനും ആഘോഷ പൂർണമായി തീരട്ടെയെന്നു ആശംസിയ്ക്കുന്നു. ഹാപ്പി ബെർത്തഡേ.

14. എനിയ്ക്കായി ഈ ഭൂമിയിൽ ജനിച്ച എന്റെ പ്രിയതമയ്ക്കു ജന്മദിനാശംസകൾ. നിന്റെ എല്ലാ ആഗ്രഹങ്ങളും എനിയ്ക്ക് സാധിച്ചു തരാനായെന്നു വരില്ല, പക്ഷേ നിന്റെ കണ്ണ് ഒരിയ്ക്കലും നിറയാതെ നോക്കാൻ എനിയ്ക്കാകും. ഹാപ്പി ബെർത്തഡേ മൈ ഡിയറെസ്റ്

15. ഒരോ ജന്മദിനവും ഓരോ തിരിച്ചറിവാണ്. ഇനിയും മുന്നോട്ടു പോകാൻ ഒരുപാടുണ്ടെന്നും, എത്തിപ്പിടിയ്ക്കാൻ ഉയരങ്ങൾ ഇനിയും ഉണ്ടെന്നുമുള്ള തിരിച്ചറിവ്. എല്ലാ ഉയരങ്ങളും കീഴടക്കാൻ സാധിയ്ക്കട്ടെ. ഹാപ്പി ബര്ത്ഡേ.

16. ഒരച്ഛനെന്ന നിലയിൽ ഞാൻ ഏറ്റവും സന്തോഷിച്ചത് നീ ജനിച്ച ദിവസമാണ്. എന്റെ ജീവിതത്തിനു അർത്ഥമുണ്ടായത് നിന്റെ നിഷ്കളങ്കമായ മുഖം കണ്ട ആ നിമിഷമാണ്. എന്റെ പൊന്നോമനയ്ക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. ഹാപ്പി ബര്ത്ഡേ.

17. എന്റെ ജീവിതത്തിലെ എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും, സുഖങ്ങളും ദുഃഖങ്ങളും, കണ്ണീരും പുഞ്ചിരിയും വന്നു നിൽക്കുന്നന്നു നിന്നിലാണ്. എന്റെ എല്ലാമെല്ലാമായ എന്റെ പ്രിയന് ജന്മദിനാശംസകൾ.

18. ദീർഘായുസ്സും ഐശ്വര്യവും ഈ ദിവസത്തിൽ ഈശ്വരൻ പ്രദാനം ചെയ്യട്ടെ. ഹാപ്പി ബര്ത്ഡേ.

19. ജീവിതം ഒന്നേയുള്ളു. അതു ഏറ്റവും സന്തോഷത്തോടെ, പ്രിയപ്പെട്ടർക്കൊപ്പം, ആഘോഷമായി ജീവിയ്‌ക്കാൻ സാധിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു. ഹാപ്പി ബെർത്തഡേ.

20. തോൽക്കാൻ മനസ്സില്ലെന്നു പറഞ്ഞു കൊണ്ടു പതറാതെ ഓരോ അടിയും മുന്നോട്ടു വെച്ചുകൊണ്ടിരിയ്ക്കുക. തീർച്ചയായും ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും. ഹാപ്പി ബെർത്തഡേ.

Birthday Wishes Malayalam