Best and Unique Friendship Quotes Malayalam

Friends are the pillar of my strength, no one is as special as my friends - the best friendship quotes malayalam

Friendship Quotes In Malayalam

A Friend is who we can find true bonding and affection without any demands.

The person whom we can share without any frustration and discuss our ideas. The discussion can discuss with a whole heart; a friend is there to direct us on the right path. As a friend, there might be many responsibilities to take care of your friend’s life.

Friendship comes with both of the people’s mindsets & wavelength between them. If they are having the same mindset they both repel each other. If they are opposite poles they may attract each other. This principle also suits for friendship.

If your friend is having the same thought they might also have the same mindset of what you think. The same pole also acts as same, so they won’t think different from your point.

But if they are opposite poles like both having a different mindset. This may be helpful to think in a different aspect & different perspective view. By combining both of the views it will yield to a better decision.

Friend is the person who stands in all your up’s & down’s. They might see your success as well as your failure. Standing on your side all the time leads to a good friendship. Good friendship gives a good future & better life.

സൗഹൃദം ഒരു ഭാഗ്യമാണ്. ചിലപ്പോൾ ചിരപരിചിതരാവാം, ചിലപ്പോൾ പെട്ടെന്നൊരുനാൾ കൂടെ കൂടിയവരാകാം നമ്മുടെ ആത്മാർത്ഥ സുഹൃത്തുക്കൾ.
പക്ഷെ ആരായാലും നമ്മൾ അവരെ ജീവക്കാൾ സ്നേഹിയ്ക്കും. നമ്മെ സ്നേഹിയ്ക്കാൻ, ശാസിയ്ക്കാൻ, കുരുത്തകേടുകളിൽ കൂടെകൂടാൻ, നല്ല വഴി കാണിയ്ക്കാൻ അവർ എന്നും കൂടെയുണ്ടാവും.

അവരുടെ സൗഹൃദം വിലമതിയ്ക്കാനാവാത്തതായാണ്. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ നിങ്ങൾ എത്ര മാത്രം സ്നേഹിയ്ക്കുന്നു എന്ന് അറിയികാനായി ഇതാ ഞങ്ങളുടെ ഫ്രണ്ട്ഷിപ് കൊട്സ്. ഈ മലയാളം ഫ്രണ്ട്ഷിപ് കോട്സിൽ നിന്നു നിങ്ങൾക്കിഷ്ട്ടപ്പെട്ടവ ചൂസ് ചെയ്തു നിങ്ങളുടെ ആത്മാർത്ഥ സുഹൃത്തിനയയ്ക്കു. അവർ എത്ര മാത്രം വിലപ്പെട്ടതാണെന്നു അവരെ അറിയിക്കു.

1. നല്ല കൂട്ടുകാരുണ്ടാകുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഒരു ഭാഗ്യമാണ്. നിന്നെ പോലെ ഒരു കൂട്ടുകാരനെ കിട്ടിയതിൽ ഞാൻ സന്തോഷിയ്ക്കുന്നു.

2. നിങ്ങളുടെ ജീവിതത്തിൽ ഒരുപാടുപേർ വന്നു പോയിക്കൊണ്ടിരിയ്ക്കും. പക്ഷെ ഒരു യഥാർത്ഥ സുഹൃത്തിനു മാത്രമേ നിങ്ങളുടെ ഹൃദയത്തിൽ അവസാനം വരയും സ്ഥാനം ഉണ്ടാവുകയുള്ളു.

3. നിങ്ങൾക്കു ഈ ജീവിതത്തിൽ വിശ്വസ്തനായ ഒരു സുഹൃത്തിനെ കിട്ടിയിട്ടുണ്ടെങ്കിൽ നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ.

4. വാക്കുകളിലൂടെയല്ല ഹൃദയത്തിലൂടെ നിന്നെ തിരിച്ചറിയുന്നവനാണ് യഥാർത്ഥ സുഹൃത്ത്.

5. എന്റെ ഉയർച്ചയിലും, താഴ്ചയിലും, സുഖത്തിലും ദുഖത്തിലും എന്നോടൊപ്പം ഉണ്ടായ എന്റെ സുഹൃത്തിനു ആയിരമായിരം നന്ദി.

6. ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളും ഒരുപാടൊരുപാട് സ്നേഹവുമായി നമ്മുക്ക് എന്നും ഇതുപോലെ നല്ല സുഹൃത്തുക്കളായിരിയ്ക്കാം.

7. നിങ്ങളുടെ സൗഹൃദമാണ് നിങ്ങളുടെ ദൗർബല്യം എങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ബലവാൻ നിങ്ങളാണ്.

8. നിങ്ങൾ ഒന്നുമല്ലാതിരുന്നപ്പോൾ നിങ്ങളുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ നിങ്ങൾ എല്ലാം നേടിക്കഴിയുമ്പോൾ മറക്കാതിരിയ്ക്കുക. എന്ത് വന്നാലും അവസാനം വരെ അവരെ കൂടെയുണ്ടാവുന്നു.

9. സൗഹൃദം ചിലപ്പോൾ ഒരു അഭുതമാണ്. എന്നും കൂടെയുണ്ടാവുമെന്നു പറഞ്ഞു കൂടെകൂടിയവർ ജീവിതത്തിന്റെ ഏറ്റവും വിഷമഘട്ടത്തിൽ നമ്മെ വിട്ടകന്നു പോകും. ചിലപ്പോൾ എങ്ങുനിന്നെന്നോ അറിയാതെ പെട്ടെന്നൊരുനാൾ കയറിവന്ന ചിലർ അവസാനം വരേക്കുകയും കൂടെ ഉണ്ടാവും.

10. ചില സൗഹൃദങ്ങൾ നക്ഷത്രങ്ങൾ പോലെയാണ്. ഇപ്പോഴും കാണാൻ കഴിഞ്ഞില്ലെങ്കിലും നമ്മെ കാത്തുരക്ഷിച്ചുകൊണ്ടു എന്നും അവരുണ്ടാകും.

11. ചില സൗഹൃദങ്ങൾ മനസ്സിനെ മാത്രമല്ല ആത്മാവിനെയും സ്പർശിയ്ക്കുന്നു. അങ്ങനെയുള്ള സൗഹൃദങ്ങൾ മാത്രമേ എന്നും നിലനിൽക്കുകയുള്ളൂ.

12. ഇന്ന് കാണാമറയത്താണെങ്കിലും നമ്മൾ ഒന്നായി ജീവിച്ച ആ കാലം ഒരിയ്ക്കലും മറക്കില്ല. ശരീരം കൊണ്ടു എത്ര അകലെയാണെങ്കിലും മനസ്സുകൊണ്ട് അത്രയും ആടുത്തായിരിയ്ക്കും.

13. നാം കളിച്ചു നടന്ന പാടവരമ്പും, ആരും കാണാതെ പെറുക്കി വെച്ച മഞ്ചാടിക്കുരുവും, പുഴയുടെ ഓളങ്ങളിൽ ഒഴുക്കി വിട്ട കടലാസുതോണിയും എല്ലാം ഇന്നും ഓർക്കുന്നു. മരിയ്ക്കാത്ത ഒരായിരം ഓർമ്മകൾ തന്നതിന് നന്ദി സുഹൃത്തേ.

14. ജീവിത ഭാരങ്ങൾ പേറി ഈ മരുഭുമിയിൽ അലയുമ്പോളും മനസ്സിൽ ഒരു മരുപ്പച്ചയായി നമ്മുടെ കൊച്ചു ഗ്രാമവും നമ്മുടെ സൗഹൃദവും എന്നും നിലനിൽക്കും.

15. വേദന മാത്രം തന്ന പ്രണയത്തേക്കാൾ ഞാൻ ഇഷ്ട്ടപെടുന്നതു പുഞ്ചിരി തന്ന സൗഹൃദങ്ങളാണ്.

16. ചിലപ്പോൾ ഒരിക്കലും പ്രതീകിഖാതെ വീണു കിട്ടുന്ന ചില സൗഹൃദങ്ങളാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടവയാകുന്നത്.

17. ഭംഗിയുള്ള മുഖവും, വിലകൂടിയ വസ്ത്രങ്ങളും, വലിയ വീടും അല്ല നല്ല സൗഹൃദത്തിന് അടിത്തറ, ഭംഗിയുള്ള മനസ്സും, വിലമതിയ്ക്ക്യാനാവാത്ത സ്നേഹവും, വലിയ ഹൃദയുമാണ്.

18. എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയിൽ നിന്നപ്പോഴാണ് ഒരു സുഹൃത്തായി, ഒരു വഴികാട്ടിയായി നീ എന്റെയടുത്തു വന്നത്. ഒരിയ്ക്കയാലും തീർത്താൽ തീരാത്ത കടപ്പാടാണ് നിന്നോട്. നന്ദി.. ഒരായിരം നന്ദി.

19. അന്ന് ഏതോ ഒരു മഴക്കാലത്ത് ഒരു വാക്കു പോലും മിണ്ടാതെ എന്റെ കുടക്കീഴിൽ ഓടിവന്നതാണ് നീ... ആ മഴ തീരുമ്പോൾ കഴിയുമെന്ന് വിചാരിച്ച ആ സൗഹൃദം വർഷങ്ങൾക്കപ്പുറം ഇന്നും നിലനിൽക്കുന്നു.

20. നിന്റെ സൗഹൃദമാണ് എന്റെ ഏറ്റവും വലിയ സമ്പാദ്യം. നീ കൂടെയുള്ളപ്പോൾ ഞാനാണ് ഈ ലോകത്തിൽ വെച്ചേറ്റവും വലിയ ധനികൻ.

Friendship Quotes Malayalam