- Home
- Wishes Quotes In Malayalam
- Love Quotes Malayalam
Best and Unique Love Quotes Malayalam
Send a love quotes in malayalam everyday for your friends and family to remind your love for them always. People in life are precious.
Love Quotes Malayalam
"ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നീ മാത്രമാണ് എന്റെ പ്രാണൻ.
അത് വേറൊരാൾക്ക് അവകാശപ്പെട്ടതല്ല."

"ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, നിന്നോടൊപ്പമുള്ള ഒരു നിമിഷം മതി എനിക്ക് ഈ ജീവിത കാലം മുഴുവൻ.
അത്രമാത്രം നീ എന്നിൽ അലിഞ്ഞു ചേർന്നിരിക്കുന്നു."

കാലമെത്ര കടന്നു പോയാലും പങ്കിട്ട നിമിഷങ്ങളിലെ ഓർമ്മകൾ മതി നീ വരുവോളം എനിക്ക് കാത്തിരിക്കാൻ.

ശക്തമായ ബന്ധങ്ങൾക്ക് ശബ്ദമോ സുന്ദരമായ മുഖമോ അല്ല, മറിച്ചു ആഴത്തിലുള്ള സ്നേഹവും ഒരിക്കലും തകർക്കാൻ പറ്റില്ലെന്ന് ഉറപ്പുള്ള വിശ്വാസവുമാണ്....

സ്നേഹം അത് പിടിച്ചു വാങ്ങാൻ പറ്റുന്ന ഒന്നല്ല. മറിച്ചു ഉള്ളിന്റെ ഉള്ളിൽ നിന്നും വരേണ്ട ഒന്നാണ്. മനസറിഞ്ഞു സ്നേഹിക്കുന്നവർക്കേ സ്നേഹത്തിനായി അർഹതയുള്ളൂ.

അതിരില്ലാത്ത സ്നേഹ ബന്ധങ്ങൾ ആയിരിക്കട്ടെ ഒരു കുടുംബ ജീവിതം. സ്നേഹിച്ചു മാത്രം ജീവിക്കാൻ ശ്രമിക്കുക.

നമ്മൾ പോലുമറിയാതെ നമ്മളെ പിന്തുടർന്ന് സ്നേഹിക്കുന്നവരെ തിരിച്ചറിഞ്ഞു അവരെ സ്നേഹിക്കുന്നിടത്താണ് നമ്മുടെ സന്തോഷം തുടങ്ങുന്നത്.

കാണാൻ കൊതിക്കുന്ന മുഖവും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദവും ഒരുപാടു അകലെ ആകുമ്പോൾ സ്നേഹം ഒരു നൊമ്പരമായി മാറുന്നു............ അതാണ് യഥാർത്ഥ സ്നേഹ ബന്ധം........ !

നമ്മുടെ ശരീരം മാത്രമേ രണ്ടായിട്ടുള്ളു....... മനസ് അത് രണ്ടും ഒന്നാണ്......... അത് വിള്ളൽ വീഴാതെ സൂക്ഷിക്കുക

സ്നേഹം പിടിച്ചു വാങ്ങേണ്ട ഒന്നല്ല , മറിച്ചു ഉള്ളിന്റെ ഉള്ളിൽ നിന്നും തോന്നേണ്ട ഒന്നാണ്

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരാൾ നമ്മളെ കൂടെ ഉണ്ടെങ്കിൽ അതാണ് ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള കാര്യം

"ജീവിതം ഒന്നേ ഉള്ളു
ആ ജീവിതം സന്തോഷത്തോടെ സ്വന്തം ഭർത്താവുമൊന്നിച്ചു ജീവിച്ചു തീർക്കുക"

മനസ് വേദനിക്കുന്ന സമയത്തും ചിരിക്കാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ്. ഒന്നും സ്വന്തമായി ഇല്ലാത്തവർക്ക് ദൈവം തന്ന വരദാനമാണ് അങ്ങനെ ചിരിക്കാനുള്ള കഴിവ്

ഒരുമിച്ചു നിൽക്കുന്ന പൂക്കളേക്കാൾ വേറിട്ടു നിൽക്കുന്ന പൂക്കളെയാണ് എനിക്കിഷ്ട്ടം. കാരണം അവയ്ക്കു മാത്രമേ വേർപാടിന്റെ വേദന മനസ്സിലാവൂ.............

"സ്നേഹം.........
അത് കൈക്കുമ്പിളിൽ കോരിയെടുക്കാനോ തട്ടിയെടുക്കാനോ കഴിയില്ല. കാരണം സ്നേഹം എന്നത് ഹൃദയത്തിൽ നിന്നും ഉണ്ടാവേണ്ട ഒന്നാണ്."
