Best and Unique Motivational Quotes Malayalam
Send a motivational quotes in malayalam everyday for your friends and family to remind your love for them always. People in life are precious.
Life is it tough. It’s sometimes frustrating. Sometimes we feel it is almost the end. But believe me, it is not the end.
It is just a new wonderful beginning. Life has all the goodies in store for those who are ready to work hard and go forward no matter what.
Come to us, for your daily dose of motivation. Keep yourself and your loved once on track and motivated to achieve your goals with our handpicked collection of Malayalam motivational quotes.
Every time you feel a little down these motivational quotes will help you pick up the pieces and keep yourself on track.
ജീതത്തിൽ പലപ്പോഴും നമ്മൾ തളർന്നു പോയേക്കാം. അപ്പോഴെല്ലാം നമ്മെ താങ്ങി നിർത്തുന്ന ഇത് അന്ത്യമല്ല എന്നു നമ്മെ ബോധ്യപ്പെടുത്തുന്ന എന്തെങ്കിലും ഒന്ന് നമുക്കു വേണം. അതു ചിലപ്പോൾ അമ്മയുടെ സ്നേഹമാവാം , അച്ഛനത്തെ കരുതലാവാം, കൂട്ടുകാരുടെ കൈത്താങ്ങാകാം, പ്രണയിനിയിയുടെ വാക്കുകലാകാം.
ആ സ്നേഹത്തിനും കരുതലിനും പകരം വെയ്ക്കാനാവില്ലെങ്കിലും അതിനോടൊപ്പം ചേർക്കാൻ ഇതാ കുറച്ചു മോട്ടിവേഷണൽ കൊട്സ്. ജീവിതത്തിൽ ഇനിയും നേടാനുണ്ട് എന്ന ഉറപ്പോടെ മുന്നോട്ടു നീങ്ങുക. വിജയം നിങ്ങൾക്കൊപ്പം ഉണ്ടാകും.
1. തോൽവി ഒരിയ്ക്കലും ഒരു അവസാനമല്ല, അത് വിജയത്തിന്റെ ചവിട്ടുപടിയാണെന്നു ഉറച്ചു വിശ്വസിച്ചുകൊണ്ട് മുന്നേറുക, വിജയം നിങ്ങളെ തേടിയെത്തും.
2. മരണം ഒന്നിനും ഒരു പരിഹാരമല്ല. അത് ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടം മാത്രം ആണ്.
3. ജീവിതത്തിലെ പ്രശ്നങ്ങളല്ല, പ്രശ്നങ്ങളോട് നമ്മൾ പ്രതികരിയ്ക്കുന്ന രീതിയാണ് നമ്മുടെ വിജയവും പരാജയവും നിശ്ചയിക്കുന്നത്.
4. തോൽക്കാൻ മനസില്ലാത്തവർക്കേ വിജയം കൈവരൂ. ഓരോ തോൽവിയും ഓരോ പാഠങ്ങളാണ്.
5. ജീവിത വിജയത്തിനായി ഓടുമ്പോൾ, വഴിയിൽ വീണു പോയവർക്കും ഒരു കൈത്താങ്ങു നൽകുന്ന. ഒരു പക്ഷെ ഈ ജീവിതയായത്രയിൽ അവരായേക്കാം നമ്മുടെ വെളിച്ചം.
6. മറ്റുള്ളവരെ സ്നേഹിയ്ക്കാൻ നാം മറന്നു പോയാൽ ജീവിതത്തിൽ നാം വെട്ടിപ്പിടിച്ച വിജയങ്ങളെല്ലാം വെറുതെ ആണ്.
7. ജീവിതത്തിൽ നമ്മെ തളർത്താൻ ശമിച്ചവരെ നാം വെല്ലുവിളിയ്ക്കേണ്ടത് നമ്മുടെ വാക്കുകൾ കൊണ്ടല്ല, പകരം നമ്മുടെ വിജയം കൊണ്ടാണ്.
8. ഇടുങ്ങിയ ചിന്താഗതിൽ സ്വന്തം സ്വപ്നങ്ങളെ തളച്ചിടാതെ ചിറകുകൾ വിടർത്തി പറക്കു. പുതിയ ആകാശങ്ങൾ നിങ്ങൾക്കായി തുറക്കും.
9. നമ്മുടെ ചിന്തകളാണ് നമ്മുടെ ജീവത വിജയവും പരാജയവും തീരുമാനിയ്ക്കുന്നത്.
10. തലയുയർത്തി നോക്കുക. എങ്കിലേ നിങ്ങള്ക്ക് എത്തി പിടിയ്ക്കാനുള്ള ആകാശം കാണാനാകൂ. എന്നാൽ ഇടയ്ക്കു തല താഴ്ത്തി നോക്കുക. നിങ്ങളുടെ വേരുകൾ മറക്കാതിരിയ്ക്കാൻ.
11. വിജയം തോൽവിയെ ഭയപ്പെടാത്തവർക്കു മാത്രം ഉള്ളതാണ്.
12. ജീവിത വിജയം ഓരോരുത്തർക്കും വ്യത്യസ്ഥമാണ്. ചിലർക്കു അതു പണമായിരിക്കാം, ചിലർക്കു സ്നേഹമുള്ള കുടുംബം ആയിരിക്കാം, ചിലർക്കു നല്ല ജോലി ആയിരിക്കാം. മറ്റുള്ളവരുടെ വിജയത്തിന്റെ അളവ് കോൽ കൊണ്ടു സ്വന്തം വിജയം അളക്കാതിരിയ്ക്കുക. സ്വന്തം ജീവിത വിജയം സ്വയം കണ്ടെത്തുക.
13. ഈ പരാജയം ജീവിതത്തിന്റെ അവസാനമല്ല എന്ന് ചിന്തിച്ചു തുടങ്ങുമ്പോൾ നിങ്ങളുടെ ജീവിതത്തിന്റെ വിജയം ആരംഭിയ്ക്കുകയായി.
14. വിജയിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ തോൽക്കാനും പഠിയ്ക്കണം. ഓരോ തോൽവിയും ഒരോ പാഠങ്ങൾ ആണ്.
15. മറ്റുള്ളവർ എന്ത് ചിന്തിയ്ക്കും എന്നതാണ് നിങ്ങളെ ബന്ധിയ്ക്കുന്ന ഏറ്റവും വലിയ ചങ്ങല. അതെ പൊട്ടിച്ചെറിഞ്ഞാൽ പിന്നെ നിങ്ങളെ തടയാൻ ഒരു ശക്തിക്കും ആവില്ല.
16. ജീവിതത്തിന്റെ വേദനിപ്പിയ്ക്കുന്ന ഘട്ടത്തിലൂടെയാവാം നിങ്ങൾ കടന്നു പോവുന്നത്. ഇതിൽ നിന്ന് പുറത്തു കടക്കുക എന്നത് ശരീരവും മനസ്സും ചുട്ടുപൊള്ളുന്ന വേദന സമ്മാനിയ്ക്കുന്ന പ്രയത്നം ആണ്. പക്ഷെ ആ വേദന സഹിച് നിങ്ങൾ പുറത്തു വന്നാൽ നിങ്ങളെ കാത്തിരിയ്ക്കുന്നതു നിറങ്ങളും , പൂക്കളും, സന്തോഷവും നിറഞ്ഞ, ഒരു പുതിയ ലോകമാണ്.
17. നിങ്ങളുടെ കംഫേർട് സോണിൽ നിങ്ങൾ സുരക്ഷിതരായിരിയ്ക്കാം. പക്ഷെ അതിൽ നിന്ന് പുറത്തു വരുമ്പോഴേ നിങ്ങളുടെ ആഗ്രഹങ്ങൾ സാധിയ്ക്കാവുന്ന ഒരു പുതിയ ലോകത്തു നിങ്ങൾ എത്തി ചേരൂ.
18. ഭയം സ്വാഭാവികം ആണ്. പക്ഷെ നമ്മുടെ ലക്ഷ്യത്തിൽ നിന്ന് നമ്മുടെ കാഴ്ചയെ മറയ്ക്കാൻ ആ ഭയത്തെ നമ്മൾ അനുവദിച്ചുകൂടാ.
19. വീഴ്ചകൾ സ്വാഭാവികമാണ്. പക്ഷെ ആ വീഴ്ചയിൽ പതറാതെ വീണ്ടു ഓടാൻ മനസ്സുള്ളവർക്കേ വിജയം ഉള്ളു.
20. മനസ്സിനെ എന്തിനെയും താങ്ങാൻ കരുത്തുണ്ടെങ്കിൽ ശരീരം താനേ ലക്ഷ്യത്തിലേക്കു കുതിയ്ക്കും. എന്നാൽ മനസ്സിന് കരുത്തില്ലെങ്കിൽ ശരീരം എത്ര ബലവത്തായിട്ടും കാര്യം ഇല്ല.
നമ്മളാഗ്രഹിക്കുന്ന പോലെ ഇന്നു നമ്മൾ ജീവിച്ചില്ലെങ്കിൽ നാളെ അതിന്റെ പേരിൽ ദുഖിക്കുന്നത് നമ്മൾ തന്നെയായിരിക്കും. നമ്മളുടെ ഭാഗത്തു നിന്നുള്ള വീഴ്ചകൾ തന്നെയാണ് മിക്കപ്പോഴും നമ്മൾക്ക് തന്നെ വിനയാകുന്നത്. ഇതെല്ലാം അറിഞ്ഞിട്ടും ഇനിയും പിൻവലിയുന്നത് എന്തിനാണ്. സ്വപ്നത്തിലുള്ള ജീവിതം യാഥാർഥ്യമാക്കു. അതാണ് ജീവിത ലക്ഷ്യം. അതാണ് ശരിയും.
ആരെങ്കിലും നമ്മളോട് വിശ്വാസ വഞ്ചന കാണിച്ചാൽ എന്തിന് നീ അവരെ വിശ്വസിച്ചു എന്ന ചോദ്യമാണ് ആദ്യം ചോദിക്കേണ്ടത്. അതും നമ്മളോട് തന്നെ. അപ്പോഴേ ജീവിക്കാൻ മാത്രം പക്വതയും എന്തും നേരിടാനുള്ള മനശക്തിയും നമ്മൾക്കു കൈവന്നിരിക്കുന്നു എന്ന് പറയാനാവൂ. കരഞ്ഞു തളരുന്നതിനു പകരം ഇത്രയെങ്കിലും ധൈര്യം കാണിച്ചിരിക്കണം.... ജീവിക്കണമെങ്കിൽ!!!!!!.
ജീവിതത്തിൽ ഒരു ദുഃഖം വരുമ്പോൾ എന്ത് ചെയ്യുമെന്ന് വേവലാതിപ്പെടാറുണ്ട് നമ്മൾ, എപ്പോഴും. പലരും ചെറിയ പ്രശ്നങ്ങൾക്ക് ജീവിതമവസാനിപ്പിക്കുന്നതും സാധാരണം, എന്നാൽ സമചിത്തമായി ആലോചിച്ചാൽ ഉത്തരം കിട്ടാത്ത, പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നതാണ് സത്യം. അതിന് കഴിയുമെങ്കിൽ പിന്നെ ഒരു പ്രശ്നവും നമ്മളെ അലട്ടുകയുമില്ല.
ജീവിതത്തിൽ ഒരു ലക്ഷ്യമോ ഒന്നും തന്നെ ഇല്ലാതെ ജീവിക്കുന്നവർ വെറും പാഴ് ജന്മങ്ങളാണ്. വെറുതെ അങ്ങ് ജീവിക്കുന്നുവെന്നു മാത്രമേയുള്ളു. അവര് എന്തിനാണ് ജീവിക്കുന്നതെന്നോ ആർക്കു വേണ്ടിയാണോ ജീവിക്കുന്നതെന്നോ അറിയില്ല. ജീവിക്കുമ്പോൾ എന്തെങ്കിലും ഒരു ലക്ഷ്യമോ എന്തെങ്കിലും മനസ്സിൽ കണ്ടു കൊണ്ട് ജീവിക്കാൻ ശ്രമിക്കുക.
നിങ്ങൾ കുറച്ചുനേരം ചിന്തിക്കുകയാണെങ്കിൽ, റോഡ് മുറിച്ചുകടക്കുന്നതു മുതൽ ഒരു പരീക്ഷ പാസാകുന്നതുവരെ ജീവിതം കൂടുതൽ കൂടുതൽ പ്രയാസകരമാവുകയാണെന്ന് നിങ്ങൾ മനസ്സിലാക്കും. പക്ഷെ നമ്മൾ കൂടുതൽ ബുദ്ധിമാനും ശക്തനും മിടുക്കനുമായി മാറുകയാണ് .നമ്മയ്ക്ക് ലോകത്തെ പരിഷ്കരിക്കാനാവില്ല, പക്ഷേ യാഥാർത്ഥ്യം അംഗീകരിച്ച് നാം സ്വയം മെച്ചപ്പെടുത്തണം.
“നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾക്കായി കഠിനാധ്വാനം ചെയ്യുക, കാരണം ഇത് ഒരു പോരാട്ടവുമില്ലാതെ നിങ്ങളുടെ അടുത്ത് വരില്ല. നിങ്ങൾ ധൈര്യവും ധൈര്യവും ഉള്ളവരായിരിക്കണം, ഒപ്പം നിങ്ങളുടെ മനസ്സ് വെക്കുന്ന എന്തും നിങ്ങൾക്ക് ചെയ്യാനാകുമെന്ന് അറിയുകയും വേണം. ആരെങ്കിലും നിങ്ങളെ നിരാകരിക്കുകയോ വിമർശിക്കുകയോ ചെയ്യുകയാണെങ്കിൽ, സ്വയം വിശ്വസിക്കുന്നത് തുടരുക, അത് ക്രിയാത്മകമായി മാറ്റുക. ”
“നിങ്ങളുടെ ജോലി നിങ്ങളുടെ ജീവിതത്തിന്റെ വലിയൊരു ഭാഗം നിറയ്ക്കാൻ പോകുന്നു, യഥാർത്ഥ സംതൃപ്തി നേടാനുള്ള ഒരേയൊരു മാർഗം മികച്ച ജോലിയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നതാണ്. മികച്ച പ്രവൃത്തി ചെയ്യാനുള്ള ഏക മാർഗം നിങ്ങൾ ചെയ്യുന്നതിനെ സ്നേഹിക്കുക എന്നതാണ്. നിങ്ങൾ ഇത് ഇതുവരെ കണ്ടെത്തിയില്ലെങ്കിൽ, നോക്കുക. സെറ്റിൽ ചെയ്യരുത്. ഹൃദയത്തിന്റെ എല്ലാ കാര്യങ്ങളിലുമെന്നപോലെ, നിങ്ങൾ അത് കണ്ടെത്തുമ്പോൾ നിങ്ങൾക്കറിയാം. ”