Sad Love Quotes Malayalam

Best and Unique Sad Love Quotes Malayalam

Whether its breakup or its a happy relationship love is sweet - Best sad love quotes in malayalam for your boyfriend/girlfriend

Sad Love Quotes Malayalam

Breakups are really a tough time of life. Our dreams and hope shatters in front of our eyes.

All of a sudden life becomes empty and meaningless. That is one of the toughest feeling. But, do not worry, you will slowly get over it and find your inner peace and strength and emerge out of the sorrow a stronger and happier person.

We have here a collection of Malayalam Sad Love Quotes to help you get through the tough times.

It will remind you of the happier times, will make you realize that your heartbreak is real and help you get over it.

നഷ്ട പ്രണയങ്ങൾ എന്നും ഒരു നൊമ്പരമാണ്. നാം എത്ര മറക്കാൻ ശ്രമിച്ചാലും മനസ്സിന്റെ ഒരു കോണിൽ ഒരു തീരാ നൊമ്പരമായി അതുണ്ടാവും. വിരഹം ഒരു സൂന്യതയാണ്, ഇനി ജീവിതം എന്ത് എന്ന ചോദ്യചിഹ്നമാണ്, ഹൃദയം മുറിയുന്ന വേദനയാണ്. പക്ഷെ ഒന്നോർക്കുക ഈ വേദനയും കടന്നുപോകും. നിങ്ങൾ ഈ നൊമ്പരത്തെയും അതിജീവിച്ചു ഒരു പുതിയ മനുഷ്യനായി തിരിച്ചു വരും.

നഷ്ടപെട്ട ആ കാലത്തെക്കുറിച്ചോർക്കാൻ ഇതാ കുറച്ചു മലയാളം സാഡ്ഡ് ലവ് കൊട്സ്. ജീവിതത്തിന്റെ ആ വസന്ത കാലത്തേക്ക് തിരികെപോകു ഈ സാഡ്ഡ് ലവ് കോട്സിലൂടെ.

1. നീ എന്നും എന്നിൽ കത്തിജ്വലിക്കുന്ന ഓർമ്മയാണ്. നിന്നെ മറക്കാൻ ശ്രമിക്കുമ്പോളെല്ലാം കൂടുതൽ തീക്ഷണമായി നിന്റെ ഓർമ്മകൾ എന്നെ മുറിവേൽപ്പിക്കുന്നു.

2. പ്രണയം ഒരു മരീചികയാണ്. കൈയ്യെത്താൻ ശ്രമിയ്‌ക്കുമ്പോളെല്ലാം അകന്നു പോകുന്ന ഒരു മരീചിക. വീണുപോയവർക്കെല്ലാം ദുഃഖം മാത്രം നൽകുന്ന മരീചിക.

3. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ നിന്റേതു മാത്രം ആവാൻ ഞാൻ ആഗഹിയ്ക്കുന്നു. നിന്നിൽ അലിയാൻ, നിൻറ്റെ ഹൃദയത്തിന്റെ താളം ആയി മാറാൻ ഞാൻ കാത്തിരിയ്ക്കും.

4. ജന്മജന്മാന്തരങ്ങളിൽ നിനക്കായി ഞാൻ കാത്തിരിയ്ക്കും. ഈ ജന്മത്തിൽ നീ എണ്റ്റേതായില്ലെങ്കിലും ഇനിയുള്ള എല്ലാ ജന്മങ്ങളും നിനക്കായി മാത്രം ഞാൻ പുനർജനിയ്ക്കും.

5. കാലങ്ങൾക്കപ്പുറം എന്റ്റെ പ്രണയം ഒരിയ്ക്കൽ നീ തിരിച്ചറിയും. ഒരു നോവായി, ഒരു നനുത്ത കണ്ണുനീർ തുള്ളിയായി ആ നഷ്ട്ട പ്രണയം നിന്നിൽ അലിഞ്ഞിറങ്ങും.

6. നിന്റ്റെ പ്രണയം ഒരു കനലായി ഇന്നും എന്നിൽ എരിയുന്നു. മറക്കാൻ ശ്രമിയ്ക്കും തോറും ഓർമ്മകളുടെ ആഴങ്ങളിലേക്ക് കൊണ്ടുപോകുന്ന കനൽ.

7. ജന്മജന്മാന്തരങ്ങൾക്കുമപ്പുറം നാം വീണ്ടും കണ്ടു മുട്ടും. നിന്റ്റെഓർമകളുടെ തീക്ഷ്ണതയുമായി ആ നാളെക്കായി ഞാൻ കാത്തിരിയ്ക്കാം.

8. കാലങ്ങൾക്കപ്പുറം നിന്റ്റെ പ്രണയം ഞാൻ തിരിച്ചറിയുന്നു. ഒരു തേങ്ങലായി ഒരു നനുത്ത ഓർമ്മയായി ആ നഷ്ട്ട പ്രണയം എന്നെ വേട്ടയാടുന്നു. നിന്റെ ഓർമ്മകളുടെ തീച്ചൂടിൽ ഞാൻ ഉരുകുന്നു.

9. പ്രണയവും വിരഹവും ഒരേ തൂവൽ പക്ഷികളാണ്. പ്രണയിക്കാൻ തുനിയുമ്പോൾ നിഴൽ പോലെ വിരഹവും കൂടെയുണ്ടെന്ന് ഓർമ്മ വേണം.

10. വേനലിന്റെ തീക്ഷണതയിലേക്കു പെയ്തിറങ്ങുന്ന മഴ പോലെ നീ എന്നിൽ പെയ്തിറങ്ങിയിട്ടും നിനക്കു എന്നോടുള്ള പ്രണയത്തിന്റെ ആഴം മനസ്സിലാക്കാതെ പോയത് എന്റ്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നാണെന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു.

11. നിന്റെ കാല്പാടു പതിഞ്ഞ ഓരോ മണൽ തരിയും, നിന്റ്റെവിരൽ തൊട്ട പൂവിതളും ഇന്നും നിന്നെ കുറിച്ച എന്നോട് മന്ത്രിക്കാറുണ്ട്. നിന്റെ നഷ്ട പ്രണയത്തിന്റെ ആഴങ്ങൾപേറുന്ന ആ കായൽ കരയിൽ ഞാനിന്നും കാത്തിരിയ്ക്കാറുണ്ട്. നീ ഒരിയ്ക്കൽ തിരിച്ചു വരുന്നതും കാത്തു.

12. നിന്റെ ഓർമകൾ ഉറങ്ങു്ന്ന ആ ക്‌ളാസ്സ്‌മുറിയിൽ ഞാനിന്നുഒരിക്കൽ കൂടി പോയിരുന്നു. ഒരിയ്‌ക്കൽ നമ്മുടെത് മാത്രമായിരുന്ന ആ ക്ലാസ്സ്മുറിയിൽ, ഇന്ന് വർഷങ്ങൾക്കിപ്പുറം ഒരു അന്യനെ പോലെ ഞാൻ നിൽക്കുമ്പോൾ, നിന്റെ പ്രണയത്തെ തിരിച്ചറിയാതെ പോയത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരുന്നെന്നു ഞാൻ തിരിച്ചറിയുന്നു.

13. ചിലപ്പോൾ പ്രണയത്തിന്റെ പുഞ്ചിരിയേക്കാൾ സുഖമാണ് വിരഹത്തിന്റെ വേദനയ്ക്ക്. അവിടെ പൊള്ളയായ വാഗ്ദാനങ്ങളും, പൊയ്മുഖങ്ങളും ഇല്ല. ഉള്ളത് ഉള്ളിന്റെ ഉള്ളിനെ കാർന്നു തിന്നുന്ന വേദന മാത്രം.

14. കാലമിത്ര കഴിഞ്ഞിട്ടും നിന്റെ പുഞ്ചിരിയുടെ തീക്ഷതയെയും, കണ്ണിലെ കുസൃതിയേയും ഞാൻ സ്നേഹിയ്ക്കുന്നു, ഒരിക്കലും എന്റെതാവില്ല എന്നറിഞ്ഞിട്ടും.

15. നിന്റ്റെ ശ്വാസത്തിന്റെ സുഗന്ധം ഇന്നും എന്നെ കോരിത്തരിപ്പിക്കാറുണ്ട്, നിന്റ്റെപാദസരത്തിന്റെ ശബ്‌ദം ഇന്നും രാത്രികളിൽ എന്റ്റെ ഉറക്കം കെടുത്താറുണ്ട്, നിന്റ്റെ കണ്ണിലെ കുസൃതി ഇന്നും ഒരു കണ്ണുനീർ തുള്ളിയായി എന്നിൽ അലിയാറുണ്ട്.

16. എന്നെ തനിച്ചാക്കി നീ അന്ന് നടന്നകന്നപ്പോൾ നോക്കി നിൽക്കാനേ അന്നെനിയ്ക്കു കഴിഞ്ഞുള്ളു. ഒരിയ്ക്കലും തിരിചു വരില്ലെന്നറിഞ്ഞിട്ടും ഇന്നും നിനക്കായി കാത്തിരിയ്ക്കുന്നു.

17. നിന്റ്റെ ചിരിയുടെ ആഴങ്ങളിൽ അലിയാൻ ആഗ്രഹിച്ച ആ കാലം ഇന്നലെ എന്ന പോലെ ഓർക്കുന്നു. നിന്റ്റെ പ്രണയം ഒരു ലഹരിയായി എന്നിൽ പടർന്ന ആ കാലത്തിലേക്ക് തിരിച്ചു പോവാൻ മനസ്സ് വെമ്പുന്നു.

18. മനസ്സ് ഒരു മാന്ത്രികനാണ്. ഓർക്കാൻ ശ്രമിയ്ക്കുന്നതിനെ മറവിയുടെ ആഴങ്ങളിലേക്ക് തള്ളിയിടുകയും, മറക്കാൻ ആഗ്രഹിക്കുന്നതിനെ കൂടുതൽ തീക്ഷ്ണതയോടെ ഓർമ്മിപ്പിക്കുകയും ചെയ്യുന്ന മാന്ത്രികൻ.

19. എന്നും കൂടെയുണ്ടാവുംഎന്ന്പറഞ്ഞിട്ട് പാതി വഴിയിൽ എന്നെ തനിച്ചാക്കി നീ പോയതെന്തേ? നിനക്കായി മാത്രം കാത്തിരുന്നിട്ടും തിരുച്ചു നീ ഒരിക്കലും വരാഞ്ഞതെന്തേ?

20. ഇന്നും നിന്റെ ചിരിയുടെ ശബ്ദത്തിനായി ഞാൻ കാതോർക്കാറുണ്ട്, നിന്റെ കാലൊച്ചയ്ക്കായി കാത്തിരിക്കാറുണ്ട്. നീ എന്നെ വിട്ടു പോയിട്ടും നീ വരുന്നതും കാത്തു ഇന്നും ഞാൻ കാത്തിരിയ്ക്കുന്നു.

S

SAIJU VARGHESE

2019-12-31 14:17:45

നിന്റെ ചിരിയാണെനിക്കഴക് അതിലാറാടിയെന്നുമൊരിച്ചിരിക്കാൻ കൊതിക്കുമെൻഹൃദ്യയപരാഗം നിനക്കായി ഞാനൊഴുക്കിടാം പ്രിയേ അതിലാറാടിയാലും

S

SAIJU VARGHESE

2020-01-01 16:59:49

എന്തിനാണെന്നെ നീ തനിച്ചാക്കി പിരിഞ്ഞതെന്ന് എന്നുമെനിക്കറിയില്ല ആമ്പൽ പറിച്ചതും മുല്ലപ്പൂചൂടിച്ചതും എന്തിനോമലേ നീ ഒറ്റദിനത്തിലതു മറന്നു നീയില്ലാതെ ഞാനില്ല മരണമാണെനിക്കിനി കൂട്ട്

A

Ajmi A

2020-04-19 08:06:38

ഓരോ യാത്രയിലും അറിയാതെ നിന്നെ ഞാൻ തിരയുന്നു... കൈ വിട്ടു പോയ നിന്റെ കൈകളെ...... നിന്റെ ഓർമകളെ.........

A

Ajmi A

2020-04-23 16:37:16

ചിലരുണ്ട് അവരെ നമ്മൾ ആത്മാർഥമായി സ്നേഹിച്ചാലും ആ സ്നേഹം അവർ കണ്ടില്ലെന്നു നടിക്കും.......... പക്ഷേ, ഒരു നാൾ ആ സ്നേഹം അവർ തിരിച്ചറിയും അപ്പോഴേക്കും അവർ മരിച്ചിട്ടുണ്ടാകും............ ! "അത് കൊണ്ട് ജീവിക്കുമ്പോൾ അത് സന്തോഷത്തോടെ ജീവിച്ചു തീർക്കുക. കാരണം ജീവിതം അത് ഒരിക്കൽ മാത്രമേ ഉണ്ടാകുള്ളൂ."

A

Ajmi A

2020-04-23 16:41:28

സ്നേഹം അത് പിടിച്ചു വാങ്ങേണ്ട ഒന്നല്ല അത് ഉള്ളിന്റെ ഉള്ളിൽ നിന്നും വരേണ്ട ഒരു വികാരമാണ്............ സ്നേഹിക്കുന്നവർക്ക് മാത്രമേ സ്നേഹം എന്താണെന്നു തിരിച്ചറിയാൻ പറ്റു

A

Ajmi A

2020-04-25 17:02:01

ഈ ഭൂമിയിൽ നിന്നും വിട പറഞ്ഞു പോയി കഴിയുമ്പോളായിരിക്കും ആ ആളിന്റെയും ആ സ്നേഹത്തിന്റെയും വില നമുക്ക് മനസിലാകുന്നത്. ആ വില മനസിലായി വരുമ്പോൾ കാലം ഒരുപാടു മാറി പോയിട്ടുണ്ടാകും.

A

Ajmi A

2020-04-28 22:10:31

എന്റെ മനസും ഹൃദയവും എല്ലാം ഞാൻ നിനക്ക് തന്നു. എന്നിട്ടും. എന്നിട്ടും. നീ ആ സ്നേഹം കാണാതെ പോയതെന്താ എൻ പ്രിയ തോഴാ.

A

Ajmi A

2020-04-29 22:09:46

ചിലരുടെ പിറകെ എത്ര നടന്നാലും ഇഷ്ടമാണെന്നു പറഞ്ഞാലും അവർ അത് കാണാത്തതു പോലെ നടക്കും. അങ്ങനെയുള്ളവരുടെ സ്നേഹം നമുക്ക് വേണ്ടെന്നു വെയ്ക്കുക.. അവിടെ തീരാവുന്നതേയുള്ളു ഇതെല്ലാം.

A

Ajmi A

2020-05-01 16:56:01

കണ്ടിരുന്ന സ്വപ്‌നങ്ങൾ മാഞ്ഞുപോയേക്കാം, എന്നാൽ ആരും കാണാതിരുന്ന മനസിന്റെ വേദന ഒരിക്കലും മാഞ്ഞുപോകില്ല...........

A

Ajmi A

2020-05-01 17:03:36

നീ എവിടെയാണെങ്കിലും ആരോടൊപ്പം ജീവിച്ചാലും സന്തോഷമായി ജീവിക്കുക. ഞാൻ ഒരിക്കലും നിന്നെ മറക്കുകയോ വെറുക്കുകയോ ഇല്ല..........

A

Ajmi A

2020-05-06 16:07:11

നീ എന്റെ ഹൃദയത്തിലായിരുന്നെങ്കിൽ ഞാൻ നിന്നെ മറക്കാൻ ശ്രമിക്കുമായിരുന്നു. പക്ഷേ എന്റെ ഹൃദയം തന്നെ നീയാണ്. അങ്ങനെയുള്ളപ്പോൾ എങ്ങനെയാ നിന്നെ മറക്കുക. !

A

Ajmi A

2020-05-08 16:48:41

ഒന്ന് നഷ്ട്ടപെടുമ്പോഴായിരിക്കും സ്നേഹ ബന്ധങ്ങളുടെ വില മനസിലാകുന്നത്. കുറച്ചു കാലത്തെ ജീവിതമേ ഉള്ളു. അത് സന്തോഷപൂർവം ജീവിച്ചു തീർക്കുക.

A

Ajmi A

2020-05-09 16:50:55

പണത്തിനു മീതെ നിൽക്കുന്നവന് പണമില്ലാത്തവന്റെ വിഷമങ്ങളോ സ്നേഹത്തിന്റെ വിലയോ ഒന്നും അറിയില്ല. പണമില്ലാതാകുമ്പഴേ എല്ലാത്തിന്റെയും വില മനസിലാക്കാൻ പറ്റു. അത് കൊണ്ട് എല്ലാവരെയും സ്നേഹിക്കാൻ പഠിക്കുക എത്ര വലിയ പണക്കാരനായാലും...........

A

Ajmi A

2020-05-09 16:56:58

ജീവന് തുല്യം സ്നേഹിക്കുന്നവർ ഇല്ലാതാകുമ്പോൾ മാത്രമേ നമുക്ക് അവരുടെ സ്നേഹത്തിന്റെ വില മനസിലാകൂ

A

Ajmi A

2020-05-13 16:13:07

വിശ്വാസവും സ്നേഹവും നഷ്ടപ്പെട്ടാൽ പിന്നീട് അതൊരിക്കലും തിരിച്ചു കിട്ടില്ല. അത് കൊണ്ട് ഒന്നും നഷ്ടപ്പെടുത്താതെ ജീവിക്കാൻ ശ്രമിക്കുക.വിശ്വാസം അതാണ് എല്ലാം.

A

Ajmi A

2020-05-14 16:44:24

തനിയെ പറയേണ്ടി വന്ന വിഷമങ്ങളും സ്വയം തുടക്കേണ്ട കണ്ണീരുകളുമാണ് ഈ ലോകത്തെ ഏറ്റവും വലിയ ഒറ്റപെടലുകൾ.

A

Ajmi A

2020-05-14 16:45:59

ഒരിക്കലും മറക്കില്ല എന്ന് പറഞ്ഞ പലരും ഇപ്പോൾ നമ്മളെ ഓർക്കുന്നത് പോലുമില്ല

R

RINTO CHACKOLA

2020-10-13 17:16:21

നിങ്ങൾക്ക് കാണാൻ ആഗ്രഹിക്കാത്ത കാര്യങ്ങളിലേക്ക് നിങ്ങൾക്ക് കണ്ണുകൾ അടയ്ക്കാൻ കഴിയും, എന്നാൽ നിങ്ങൾക്ക് അനുഭവിക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളിലേക്ക് നിങ്ങളുടെ ഹൃദയം അടയ്ക്കാൻ കഴിയില്ല.

R

RINTO CHACKOLA

2020-10-13 17:18:33

പ്രണയത്തിലാകുന്നത് ഒരു മെഴുകുതിരി പിടിക്കുന്നതിനു തുല്യമാണ്. തുടക്കത്തിൽ ഇത് നിങ്ങളുടെ ചുറ്റുമുള്ള ലോകത്തെ പ്രകാശപൂരിതമാക്കുന്നു. അപ്പോൾ അത് ഉരുകാൻ തുടങ്ങുകയും നിങ്ങളെ വേദനിപ്പിക്കുകയും ചെയ്യുന്നു. അവസാനമായി അത് അവസാനിക്കുകയും എല്ലാം മുമ്പത്തേക്കാൾ ഇരുണ്ടതുമാണ്, നിങ്ങൾക്ക് അവശേഷിക്കുന്നത് .. ബേൺ ചെയ്യുക

S

soumit Nambiar

2020-10-26 18:41:15

അവളുടെ സങ്കടത്തിൽ അവൾ നഷ്ടപ്പെട്ടു. അവനെക്കുറിച്ചും അവൻ അവളെ ചതിച്ച രീതിയെക്കുറിച്ചും ചിന്തിക്കുന്നതിൽ അവൾ മടുത്തു. അവൾ ശരിക്കും സ്നേഹിച്ചിരുന്നുവെങ്കിലും അവൾക്ക് അനുഭവപ്പെട്ടു.

S

soumit Nambiar

2020-10-26 18:44:03

ഞങ്ങളുടെ എല്ലാ ബന്ധങ്ങളിലും വ്യാപിക്കുന്ന വളരെ സെൻ‌സിറ്റീവ് ത്രെഡാണ് ട്രസ്റ്റ്, ഏതെങ്കിലും തെറ്റിദ്ധാരണയും തെറ്റായ പ്രവർത്തനവും പെരുമാറ്റവും ഈ ത്രെഡിനെ വെട്ടിക്കുറച്ചാൽ‌, അത് കൂടുതൽ‌ സെൻ‌സിറ്റീവ് ബന്ധത്തെ നശിപ്പിക്കും.

S

soumit Nambiar

2020-10-26 18:52:11

ഞാൻ നിങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്റെ കവിളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നു .. എന്റെ കണ്ണുകൾക്ക് മുന്നിൽ ലോകമാറ്റം എനിക്ക് അനുഭവപ്പെടും, കാരണം നിങ്ങൾ എന്റെ മുന്നിൽ ഇല്ല .. നിങ്ങൾ ഞങ്ങൾക്ക് മറ്റൊരു പ്രപഞ്ചം സൃഷ്ടിച്ചു, എന്നിട്ട് നിങ്ങൾ പെട്ടെന്ന് അപ്രത്യക്ഷമാകുന്നു..എന്റെ നിങ്ങളോട് സ്നേഹം ഒരിക്കലും മാറില്ല, ഒപ്പം വാതിലിനടുത്ത് എന്റെ അടുത്തേക്ക് മടങ്ങിവരുന്നതിനായി ഞാൻ കാത്തിരിക്കും ..

S

soumit Nambiar

2020-10-26 18:54:34

നിങ്ങൾ‌ ആരെയെങ്കിലും സ്നേഹിക്കുമ്പോൾ‌ നിങ്ങൾ‌ കൂടുതൽ‌ ഇഷ്‌ടപ്പെടുന്ന കാര്യം നിങ്ങളെ കൂടുതൽ‌ വേദനിപ്പിക്കും. കൂടുതൽ പ്രണയ ഫലം വേദനയാണ്.

V

VAHINI MANOHARAN

2020-10-31 15:13:31

എനിക്ക് വളരെ സങ്കടവും നെഞ്ചിടിപ്പും തോന്നുന്നു, എന്റെ ഹൃദയം പകുതിയായി പിളർന്നതായി എനിക്ക് തോന്നുന്നു.